അഫ്ഗാൻ ടീമിനെ 20-20 ലോകകപ്പിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്



20-20 ലോകകപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. താലിബാൻ പതാകയ്ക്ക് കീഴിൽ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ടീമിനെ ലോകകപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ ഐസിസി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട് കാത്തിരിക്കുകയാണ്. ഒക്ടോബർ 17നാണ് ടി-20 ലോകകപ്പ് ആരംഭിക്കുക.
താലിബാൻ പാതാകയ്ക്ക് കീഴിൽ തന്നെ കളിക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടാൽ ഐസിസി യോഗം ചേരും. യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് വെക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. നിലവിൽ ഐസിസി ഒരു തീരുമാനവും എടുത്തില്ലെന്നാണ് വിവരം. 17 ബോർഡ് അംഗങ്ങളിൽ 12 പേരെങ്കിലും അനുകൂലമായി വോട്ട് ചെയ്താലേ അഫ്ഗാനിസ്ഥാന് ലോകകപ്പ് കളിക്കാൻ കഴിയൂ.

You might also like

Most Viewed