വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തിൽ‍ പ്രതിഷേധിച്ച് പിന്മാറി ക്രിക്കറ്റ് ഓസ്‌ട്രേലിയ


സിഡ്നി: അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരത്തിൽ‍ നിന്ന് പിന്മാറി ക്രിക്കറ്റ് ഓസ്‌ട്രേലിയ. വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തിൽ‍ പ്രതിഷേധിച്ചാണ് നടപടി. എല്ലാവർ‍ക്കും വേണ്ടിയുള്ള കായികയിനമാണ് ക്രിക്കറ്റ് എന്നതാണ് ഞങ്ങളുടെ കാഴ്‌ചപ്പാട്. ക്രിക്കറ്റിൽ‍ എല്ലാ തലത്തിലും സ്‌ത്രീകളെ പിന്തുണയ്‌ക്കുന്നു. ഹോബാർട്ടിലെ ബ്ലണ്ട്സ്റ്റോൺ അരീനയിൽ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോവാനാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

നവംബർ 27ന് നടക്കേണ്ടിയിരുന്ന മത്സരത്തിൽനിന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം. ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരങ്ങളിലും പങ്കെടുക്കാൻ‍ അഫ്ഗാനിസ്ഥാനിലെ സ്‌ത്രീകളെ അനുവദിക്കില്ലെന്നാണ് താലിബാൻ‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed