രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർക്ക് ഖേൽരത്ന
ന്യൂഡൽഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ അഞ്ച് പേർ അർഹരായി. രോഹിത്തിനെ കൂടാതെ പാരാലിന്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു, ടേബിൾ ടെന്നീസ് ചാന്പ്യൻ മണിക ബത്ര, വനിതാ ഗുസ്തി താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ട്, ഹോക്കി താരം റാണി റാംപാൽ എന്നിവർക്കാണ് ഖേൽരത്ന. ധ്യാൻചന്ദ് പുരസ്കാരം ഒളിന്പ്യൻ ജിൻസി ഫിലിപ്പിന് ലഭിച്ചു.

