സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കൊവിഡ് ; 1419 പേർക്ക് രോഗമുക്തി


തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്.  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 64 പേർ‍ വിദേശ രാജ്യങ്ങളിൽ‍ നിന്നും 99 പേർ‍ മറ്റ് സംസ്ഥാനങ്ങളിൽ‍ നിന്നും വന്നതാണ്. 1777 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ‍ 109 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി സദാനന്ദൻ‍ (62), കണ്ണൂർ‍ കണ്ണപുരം സ്വദേശി കൃഷ്ണൻ (78), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78), കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (69), മലപ്പുറം രണ്ടത്താണി സ്വദേശിനി അയിഷാമ്മ (54), മലപ്പുറം ചെറിയമുണ്ട സ്വദേശി ഇന്തിന്‍കുട്ടി (71), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇക്ബാൽ‍ (58),  ആഗസ്റ്റ് 19ന് മ
രണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുല്ലക്കോയ തങ്ങൾ‍ (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ മലപ്പുറം ചേലാന്പ്ര സ്വദേശിനി ദേവകി അമ്മ (94), ആഗസ്റ്റ് 16ന് മരണമടഞ്ഞ കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് കോയ (55), കോഴിക്കോട് മാവൂർ‍ സ്വദേശിനി പി.ടി. സുലു (49), കോഴിക്കോട് വെസ്റ്റ് ഹിൽ‍ സ്വദേശി ഷൈൻ‍ ബാബു (47) എന്നിവരുടെ പരിശോധനാഫലം കോവിഡ്−19 മൂലമാണെന്ന് എൻ.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. 

35 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുൾളത്. 35,247 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുൾളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,825 സാന്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 13,49,071 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്:  തിരുവനന്തപുരം− 429, കൊല്ലം− 82, പത്തനംതിട്ട− 78, ആലപ്പുഴ− 155, കോട്ടയം− 136, ഇടുക്കി− 34, എറണാകുളം−165, തൃശൂർ− 119, പാലക്കാട്− 83, മലപ്പുറം −335, കോഴിക്കോട്− 158, വയനാട്−26, കണ്ണൂർ −78, കാസർഗോഡ്− 105. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed