ഐ.എസ്.എല്ലിൽ ഇന്ന് ബംഗളൂരു എഫ്‌.സി− കേരള ബ്ലാസ്റ്റേഴ്‌സ് പോര്


ബംഗളൂരു: രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വീണ്ടും പന്തുരുളുന്നു. കേരള ബ്ലാേസ്റ്റഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌.സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം. നാല് കളിയിൽ ഒരു ജയവും രണ്ട് തോൽ‍വിയും ഒരു സമനിലയുമാണ് ബ്ലാേസ്റ്റഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ആതിഥേയരുടെ സ്ഥിതിയും അത്ര നല്ലതല്ല. ഒരു ജയവും മൂന്ന് സമനിലയും. ബംഗളൂരു അഞ്ചാം സ്ഥാനത്തും ബ്ലാേസ്റ്റഴ്‌സ് ഏഴാമതുമാണ്.

ബ്ലാേസ്റ്റഴ്‌സിന് പിന്നീടെല്ലാം പിഴയ്ക്കുകയായിരുന്നു. ഇതോടൊപ്പം മുന്‍നിര താരങ്ങളുടെ പരിക്കും തിരിച്ചടിയായി. ശക്തമായൊരു ആദ്യ ഇലവനെ കളത്തിലിറക്കാൻ ബ്ലാേസ്റ്റഴ്‌സ് കോച്ച് എൽകോ ഷാറ്റോറിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ ഒഗ്ബചേയുടെ സ്‌കോറിംഗ് മികവിനെയാണ് ബ്ലാേസ്റ്റഴ്‌സ് ഉറ്റുനോക്കുന്നത്.

സുനിൽ ഛേത്രി, ഉദാന്ത സിംഗ്, ആഷിക് കുരുണിയൻ‍, റാഫേൽ‍ അഗസ്റ്റോ, എറിക് പാർത്തലു തുടങ്ങിയവരിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. മുന്പ് ഇരുവരും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ബംഗളൂരു ജയിച്ചു. ഒരു സമനില മാത്രമാണ് ബ്ലാേസ്റ്റഴ്‌സിന് ആശ്വസിക്കാനുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed