ആധാർ ഭേദഗതി: സർക്കാരിന് സുപ്രീം കോടതി നോട്ടിസ്


ന്യൂഡൽഹി: ആധാർ വിവരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയ നിയമ ഭേദഗതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാരിനു സുപ്രീം കോടതി നോട്ടിസ്. മനുഷ്യാവകാശ പ്രവർത്തകൻ ബേസ്‌വാഡ വിൽസനും മറ്റും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്വകാര്യ കന്പനികളുടെ ആവശ്യങ്ങൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കുന്നത് 5 അംഗ ഭരണഘടനാ ബെഞ്ച് തടഞ്ഞിരുന്നു. എന്നാൽ, ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ കണക്ഷൻ തുടങ്ങിയവയ്ക്ക് ആധാർ വിവരങ്ങൾ വ്യക്തികൾ സ്വമേധയാ നൽകുന്നതിനു തടസ്സമില്ലാതാക്കിയുള്ള ഭേദഗതി പാർലമെന്റ് കഴിഞ്ഞ ജൂലൈയിൽ പാസാക്കി. അതിനെതിരെയാണ് ഹർജി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed