ലോകകപ്പ് ക്രിക്കറ്റ്: ഏഴ് മത്സരങ്ങൾ കൂടി മഴ ഭീഷണിയിൽ
ലണ്ടൻ: പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ലോകകപ്പിലെ ഏഴു മത്സരങ്ങൾ കൂടി മഴ ഭീഷണിയിൽ. വെസ്റ്റിൻഡീസിന്റെ നാലു മത്സരങ്ങൾക്കും ദക്ഷിണാഫ്രിക്കയുടെ മൂന്ന് മത്സരങ്ങൾക്കും മഴ ഭീഷണി നിലനിൽക്കുകയാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ −ന്യൂസീലൻഡ് ലോകകപ്പ് മത്സരം കൂടി ഉപേക്ഷിച്ചതോടെ ഇത്തവണ മഴ കാരണം ഉപേക്ഷിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം നാലായി.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ − പാകിസ്താൻ മത്സരത്തിനും സെമി ഫൈനലിനും മഴ ഭീഷണിയൊഴിഞ്ഞപ്പോൾ വിൻഡീസിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുകളിൽ മഴ ഭീഷണിയുണ്ട്.
മഴ ഭീഷണി നിലനിൽക്കുന്ന മത്സരങ്ങൾ:
ജൂൺ 14: ഇംഗ്ലണ്ട്− വിൻഡീസ്
ജൂൺ 15: അഫ്ഗാനിസ്ഥാൻ −ദക്ഷിണാഫ്രിക്ക
ജൂൺ 19: ന്യൂസീലൻഡ്− ദക്ഷിണാഫ്രിക്ക
ജൂൺ 22: ന്യൂസീലൻഡ്− വിൻഡീസ്
ജൂൺ 27: ഇന്ത്യ− വിൻഡീസ്
ജൂൺ 28: ദക്ഷിണാഫ്രിക്ക− ശ്രീലങ്ക
ജൂലൈ 4: അഫ്ഗാനിസ്ഥാൻ −വിൻഡീസ്

