രാജ്യാന്തര മത്സരവേദികളിൽ ടൂറിസ്റ്റായി പോയിട്ടില്ലെന്ന് അഞ്ജു ബോബി ജോർജ്
കൊച്ചി : രാജ്യാന്തര മത്സരവേദികളിലൊന്നും ഒരു ടൂറിസ്റ്റായി താൻ പോയിട്ടില്ലെന്ന് അഞ്ജു ബോബി ജോർജ്. ലോങ് ജംപ് മത്സരത്തിൽ നേടിയ ഓരോ മെഡലിനു പിന്നിലും കണ്ണീരിന്റെയും കഷ്ടപാടിന്റെയും കഥയുണ്ട്. ആത്മാഭിമാനം കൈവിട്ട് ഇന്നോളം പ്രവർത്തിച്ചിട്ടില്ലെന്നും അഞ്ജു ബോബി ജോർജ് പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിമൻ അച്ചീവ്മെന്റ് പുരസ്കാരവേദിയില്‍ സ്വന്തം കായികാനുഭവം പങ്കുവയ്ക്കുകയായിരുന്നു അഞ്ജു ബോബി ജോർജ്.

