അക്രമം തടയുന്നതിന് സിപിഎമ്മും ബിജെപിയും തമ്മിൽ സംയുക്ത ധാരണ


തിരുവനന്തപുരം : രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ നടപടികൾ കൈക്കൊള്ളുന്നതിന് സിപിഎമ്മും ബിജെപിയും തമ്മിൽ സംയുക്ത ധാരണയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിലെ രാഷ്ട്രീയ സംഘർഷം ഒരാളുടെ ജീവനെടുത്ത പശ്ചാത്തലത്തിൽ ചേർന്ന സമാധാന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അക്രമം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് മൂന്നു മണിക്ക് സർവകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കൗൺസിലർമാരുടെ വീടുകൾക്കു നേരെയും കോടിയേരിയുടെ മകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇനി മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കും. പാർട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാൻ പാടില്ലെന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed