വനിതാ ബാസ്ക്കറ്റ് ബോൾ : ഇന്ത്യക്ക് ചരിത്ര വിജയം
ബംഗളൂരു : ഇന്ത്യയുടെ വനിതാബാസ്ക്കറ്റ്ബോൾ ടീമിന് ചരിത്ര വിജയം. ബംഗളൂരു കണ്ഠീരവ േസ്റ്റഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് ഡിവിഷൻ ബി ഫൈനലിൽ കരുത്തരായ കസാക്കിസ്ഥാനെ ആവേശപ്പോരാട്ടത്തിൽ കീഴടക്കിയാണ് ഇന്ത്യ ചരിത്ര വജയം നേടിയത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 75-73നായിരുന്നു ഇന്ത്യയുടെ വിജയം.
ഇതോടെ ഏഷ്യാ കപ്പിന്റെ അടുത്ത എഡിഷനിൽ കരുത്തരായ ടീമുകൾ അണിനിരക്കുന്ന ഡിവിഷൻ എയിൽ ഇന്ത്യക്ക് കളിക്കാനാകും. ആവേശത്തിന്റെ വിരുന്നൊരുക്കിയ മത്സരത്തിൽ 20 പോയിന്റുമായി ജീന സക്കറിയ ഇന്ത്യയുടെ വിജയശിൽപ്പിയായി. ഷിറീൻ ലിമായെ 17ഉം ഗ്രിമ മെർലിൻ വർഗ്ഗീസ് 14ഉം പോയിന്റുമായി ജീനക്ക് പിന്തുണ നൽകി.

