ഇരട്ട ഗോളുകളുമായി ഹാളണ്ട്; ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ
ഷീബ വിജയൻ
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് നോർവേ ടീം. പ്രീക്വാർട്ടർ പോരാട്ടത്തിൽ ശക്തരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നോർവേ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. സൂപ്പർ താരം എർലിൻ ഹാളണ്ടിന്റെ തകർപ്പൻ പ്രകടനമാണ് നോർവേയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 79, 90 മിനിറ്റുകളിലാണ് ഹാളണ്ട് ടീമിനായി ഗോളുകൾ സ്കോർ ചെയ്തത്. ബ്രസീലിനായി സൂപ്പർ താരം നെയ്മർ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് നോർവേ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്- മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളായിരിക്കും ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.
ADSASADSDS

