മുംബൈയിൽ കനത്ത മഴ; കെട്ടിടം തകർന്നുവിണ് കുട്ടികളടക്കം ആറ് മരണം
ഷീബ വിജയൻ
മുംബൈ: മുംബൈയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരണപ്പെട്ടു. മാൻഖുർദ് പ്രദേശത്തെ ജനതാ നഗറിലുള്ള മൂന്ന് നില വാടക കെട്ടിടമാണ് കനത്ത മഴയിൽ തകർന്നു വീണത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ശക്തമായ മഴയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഇതിനെത്തുടർന്ന് അഗ്നിശമനസേനയും പോലീസും സംയുക്തമായി പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എന്നാൽ കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ വിമാന സർവീസുകളും റോഡ് ഗതാഗതവും നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
DSFDSFDS

