വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്


 

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു.

article-image

rfhjghfgghtd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed