കേരള പിറവിദിനം ആഘോഷിച്ചു


മനാമ

ഇന്ത്യൻ സോഷ്യൽ ഫോറം മനാമ സൂഖ് ബ്രാഞ്ചിന്റെ കീഴിൽ കേരള പിറവിദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ മത്സരത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. സഫീറ അബ്ദുൽറഹൂഫ് ഒന്നാം സ്ഥാനവും, അസ്ന ഷഫീർ രണ്ടാം സ്ഥാനവുംനേടി. ഹൂറയിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ്‌ സൈഫ് അഴിക്കോട്, ബ്രാഞ്ച് പ്രസിഡന്റ്‌ സിദ്ദിഖ് മഞ്ചേശ്വരം എന്നിവർ സമ്മാനദാനം നടത്തി . സെക്രട്ടറി സകീർ ഹുസൈൻ, മുഹമ്മദ് അലി, ഹാരിസ് കൊല്ലം, സകീർ കെസി, മുഹമ്മദ്സാജിർ, ഷഫീഖ് സെൻട്രൽ മാർക്കറ്റ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed