ഇന്ത്യയ്ക്ക് സഹായവുമായി സൗദി; ഓക്‌സിജന്‍ സിലിണ്ടറുകൾ എത്തിക്കും


 

റിയാദ്: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും ഇന്ത്യയിലെത്തിക്കും. സൗദിയിലെ ലിന്‍ഡെ കമ്പനിയില്‍ നിന്നുള്ള ഓക്‌സിജനാണ് ഇന്ത്യയിലേക്ക് എത്തിക്കുക. നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് എത്തിക്കും. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുക. ഈ ദൗത്യത്തില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed