കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി മരിച്ചു


റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ ദമ്മാമിൽ‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊച്ചി കലൂർ‍ അശോക റോഡിൽ‍ പുത്തന്‍പുരയിൽ‍ അബ്‍ദുൽ‍ റഷീദിന്റെയും ആയിശ ബീവിയുടെയും മകൻ സമീർ‍ (40) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ചതിനെ തുടർ‍ന്ന് അദ്ദേഹം രണ്ടാഴ്‍ചയോളമായി ചികിത്സയിലായിരുന്നു. അസുഖം മൂർ‍ച്ഛിച്ചതിനെ തുടർ‍ന്ന് ബുധനാഴ്‍ച ദമ്മാം സെന്റർ‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ‍ പ്രവേശിപ്പിച്ചു. ചികിത്സയിൽ‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ചൊവ്വാഴ്‍ച മരണം സംഭവിക്കുകയായിരുന്നു.

15 വർ‍ഷത്തോളമായി ദമ്മാമിൽ‍ പ്രവാസിയായിരുന്ന അദ്ദേഹം തനിമ സാംസ്‍കാരിക വേദിയുടെ ദമ്മാം ഘടകം പ്രവർ‍ത്തകനായിരുന്നു. ഭാര്യ − ശിബ്‍ന. മക്കൾ‍ − മര്യം, റൈഹാന്‍. സാമൂഹിക പ്രവർ‍ത്തകരായ ഷാജി വയനാട്, സലാം ജാജൂം എന്നിവരുടെ നേതൃത്വത്തിൽ‍ നടപടികൾ‍ പുരോഗമിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed