പൊതു തൊഴിലിടങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷൻ നിര്‍ബന്ധമാക്കി സൗദി



ജിദ്ദ: സൗദിയില്‍ പൊതു തൊഴിലിടങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിൻ നിര്‍ബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ കൈകൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പൊതു തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിൻ നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്.
ഹോട്ടലുകള്‍, റസ്‌റ്റോറന്റുകൾ, ബാര്‍ബർഷാപ്പുകൾ, ബ്യൂട്ടി പാര്‍ലറുകൾ, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വാക്‌സിൻ നിര്‍ബന്ധമാക്കിയത്. ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്‌സിൻ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. വാക്‌സിൻ എടുക്കാത്തവര്‍ക്ക് ഓരോ ആഴ്ചയിലും കോവിഡ് നെഗറ്റീവ് പി.സിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed