ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ നിർണായക വിവരങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നുണ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കരാറുകൾ എല്ലാം ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ്. തെറ്റുപറ്റിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

