ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
റിയാദ്: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെ 20 രാജ്യക്കാർക്ക് പ്രവേശന വിലക്കുമായി സൗദി അറേബ്യ. ആരോഗ്യ പ്രവർത്തകർക്ക് അടക്കമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, യുഎഇ, ജർമനി, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, ഈജിപ്ത്, ലെബനൻ, ഇന്ത്യ, തുർക്കി, അയർലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ബ്രസീൽ, അർജന്റീന, ഇന്തോനീഷ്യ, പാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് യാത്രാ വിലക്ക്.

