കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജിവച്ചേക്കും: നിയമസഭയിലേക്ക് മത്സരിക്കും


മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാംഗത്വം രാജിവച്ചേക്കും. ഇന്നലെ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനം. അദ്ദേഹം ഇന്ന് രാവിലെ ഡൽഹിയ്ക്ക് പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാർട്ടിയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. പുതിയ രാഷ്‌ട്രീയ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാർട്ടിയിലെ പല കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വിജയിച്ച് എം എൽ എയായ കുഞ്ഞാലിക്കുട്ടി, 2019 ലോക്‌‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് മത്സരിച്ചാണ് ലോക്‌സഭാംഗമായത്. 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് അന്ന് അദ്ദേഹം വിജയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed