കൊല്ലം സ്വദേശി റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു


റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം അഞ്ചൽ ഏരൂർ പത്തടി സ്വദേശി കൊടിവിള പുത്തൻവീട്ടിൽ ശരീഫ് (52) ആണ് റിയാദ് മൻസൂരിയയിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ചത്. പനി പിടിപെട്ടതിനെ തുടർന്ന് ജൂൺ 15ന് ബത്ഹയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം 19ന് അൽഈമാൻ ആശുപത്രിയിലെത്തുകയും അഡ്മിറ്റാവുകയുമായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed