റിയാദിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ സ്വദേശി കെ. മുഫീദ് (29) ആണ് മരിച്ചത്. അൽ ഇദിരീസ് കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനിയറായിരുന്ന മുഫീദ് കോവിഡ് ബാധിച്ചതിനെ തുടർന്ന് സുലൈമാന് ഹബീബ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിവാഹം കഴിഞ്ഞ് 45 ദിവസത്തിന് ശേഷം ആറുമാസം മുമ്പാണ് മുഫീദ് റിയാദില് മടങ്ങിയെത്തിയത്. ഭാര്യ ഫാത്തിമ ബിൻസിയ. മാതാവ്: സഫിയ, ജാസിം. മുന്ദിർ, മുശറഫ്, ജവാദ് എന്നിവർ സേഹാദരങ്ങളാണ്.

