സൗദിയിൽ സന്ദർശക വിസകൾ മൂന്നു മാസത്തേയ്ക്ക് സൗജന്യമായി നീട്ടിനൽകും

റിയാദ്: സൗദിയിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തി വച്ചതോടെ കാലാവധി തീർന്ന ടൂറിസ്റ്റ് വിസകൾ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നൽകുമെന്ന് സൗദി ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഇതിനായി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈൻ വഴി തനിയെ പുതുക്കി നൽകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.