പെട്രോൾ വില കുത്തനെ കുറച്ച് സൗദി
റിയാദ്: പെട്രോൾ വില കുത്തനെ കുറച്ച് സൗദി അറേബ്യ. 91 ഇനം പെട്രോളിന് 67 ഹലാലയാണ് പുതുക്കിയ നിരക്ക്. ഇതുവരെ ഇത് 1.31 റിയാലായിരുന്നു. ഇതുവരെ 1.47 റിയാലായിരുന്ന 95 ഇനത്തിന് ഇനി 82 ഹലാലയാണ് വില. കോവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതാണ് വില കുറക്കാൻ കാരണം.
അടുത്ത മാസം 10 വരെ ഈ നിരക്കിലാകും വിൽപന. ഓരോ മാസത്തിലുമാണ് സൗദി അരാംകോ വില അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ആഭ്യന്തര മാർക്കറ്റിൽ ക്രമീകരിക്കുന്നത്.

