കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്പോഴും തമിഴ്നാട്ടിൽ ലോക്ക്ഡൗണിൽ ഇളവുകൾ


ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ദിവസേന ഇരട്ടിക്കുന്പോഴും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ തമിഴ്നാട്ടിൽ പൊതു സ്ഥലങ്ങളിൽ തിരക്കേറി. പലയിടത്തും സാമൂഹിക അകലം പാലിക്കാതെ ജനം ഒത്തുകൂടുന്ന കാഴ്ചയും കാണാനായി.

അതേസമയം തമിഴ്നാട്ടിൽ രോഗവ്യാപനത്തിന്‍റെ പ്രധാന കേന്ദ്രങ്ങളായി ചന്തകൾ മാറുകയാണ്. കോയന്പേട് ചന്തയിൽ നിരവധി പേർക്ക് കോവിഡ് ബാധിച്ചതിനു പിന്നാലെ തിരുവാണ്‍മിയൂർ ചന്തയിയും രോഗം വ്യാപിക്കുന്നു. ഇവിടുത്തെ ചില്ലറവിൽപ്പനക്കാരുൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ വന്ന് പച്ചക്കറി വാങ്ങിയ 43 പേർക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ചന്തയിൽ വന്നുപോയ 300ലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കോയന്പേട്, തിരുവാണ്‍മിയൂർ ചന്തകളിലെ രോഗവ്യാപനം അന്യസംസ്ഥാനങ്ങൾക്കും ഭീഷണിയാവുകയാണ്. കോയന്പേട് ചന്തയിൽ നിന്നെത്തിയ കൂടുതൽ പേർക്ക് ആന്ധ്രപ്രദേശിലും രോഗം സ്ഥിരീകരിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed