പ്രവാസികളുമായി റിയാദിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു
റിയാദ്: പ്രവാസികളുമായി റിയാദിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു. ഇന്ത്യൻ സമയം 3.42 ഓടെയാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ സമയം 8.30 ഓടെ വിമാനം കരിപ്പൂരിൽ ഇറങ്ങും. 149 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിൽ വച്ചുതന്നെ യാത്രക്കാർക്ക് ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ശരീരം മുഴുവൻ മറയ്ക്കാൻ സാധിക്കുന്ന ഒരു ഗൗണും വിമാനത്താവളത്തിൽ നിന്ന് പ്രത്യേകമായി നൽകിയിട്ടുണ്ട്.

