ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു


മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 154 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ വിദേശികളും 42 പേര്‍ ഒമാന്‍ സ്വദേശികളുമാണ്.

ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 3112ലെത്തിയെന്നും 1025 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഒമാനില്‍ ഇതുവരെ കൊവിഡ് 19 വൈറസ് ബാധ മൂലം 15 പേരാണ് മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed