കൊവിഡ് ബാധിച്ച് തൃശൂർ സ്വദേശി അബുദാബിയിൽ മരിച്ചു
അബുദാബി: കൊവിഡ് ബാധിച്ച് അബുദാബിയിൽ ഒരു മലയാളികൂടി മരിച്ചു. പാവറട്ടി പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമദ് മകൻ ഹുസൈൻ ആണ് മരിച്ചത്. 45 വയസായിരുന്നു.
കൊവിഡ് ബാധിതനായി പതിനാല് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരണ വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഭാര്യ ഷെഹനാസ്, മക്കൾ ഷാഹിൻഷ, ഷെഹിൻ, ഫൈസൻ.

