സൗദിയിൽ എക്സിറ്റ് / റീ എൻട്രി വീസ 3 മാസത്തേക്ക് സൗജന്യമായി പുതുക്കാം


റിയാദ്: സൗദിയിലെ വിദേശികളുടെ എക്സിറ്റ് / റീ എൻട്രി വീസ (പുറത്തുപോകാനും തിരച്ചുവരാനുള്ള അനുമതി) കാലാവധി 3 മാസത്തേക്ക് സൗജന്യമായി പുതുക്കാൻ ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഫെബ്രുവരി 25 മുതൽ മേയ് 24 വരെ തീയതികളിൽ കാലാവധി അവസാനിക്കുന്നവ അടുത്ത 3 മാസത്തേക്കു നീട്ടി നൽകാനാണ് ഉത്തരവ്.

നേരത്തെ മാർച്ച് 20 വരെയുള്ളവ മാത്രമേ നീട്ടി നൽകിയിരുന്നുള്ളൂ. പുതിയ ഉത്തരവനുസരിച്ച് ഈ കാലയളവിനിടയിൽ അനുവദിച്ച എല്ലാ എക്സിറ്റ്/റീ എൻട്രി വീസകളും ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ പുതുക്കി നൽകും. ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ല. കോവിഡ് മൂലം യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ പോകാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം. അബ്ഷിർ പോർട്ടലിൽനിന്ന് വിസ പുതുക്കിയോ എന്നറിയാം.

You might also like

Most Viewed