കോവിഡ് ഒമാനിൽ ആശുപത്രി സമയത്തിൽ മാറ്റം


മസ്കത്ത്: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ഒമാനിലെ വിവിധ ആശുപത്രികളുടെ പ്രവർത്തനസമയത്തിൽ മാറ്റം. വാദി അൽ മാവൽ ആശുപത്രി രാത്രി 9നു ശേഷം പ്രവർത്തിക്കില്ല. രോഗികൾ പകരം നഖൽ ആരോഗ്യകേന്ദ്രത്തിൽ പോകണം.

അൽ ആബിദ് ആശുപത്രിയും രാത്രി 9നു ശേഷം പ്രവർത്തിക്കില്ല. പകരം ബർക കോംപ്ലക്സിലോ നഖൽ ആശുപത്രിയിലോ പോകണം. വാദി ബനി ഔഫ്, അൽ അവാബി, അൽ റുസ്താഖ് ആശുപത്രികളിൽ രാത്രി 9നുശേഷവും അൽ നാസിം ആശുപത്രിയിൽ വൈകിട്ടും സേവനം ഉണ്ടാകില്ല. രോഗികൾ ബർക പോളി ക്ലിനിക്കിൽ പോകണം.

അതേസമയം രാജ്യത്ത് അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകില്ലെന്ന് അധികൃതർ. കോവിഡിനെതിരായ ബോധവൽകരണ നടപടികൾ ഊർജിതമാക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അതേസമയം, വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു.

ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് അൽ റഹ്മ അസോസിയേഷൻ, ഒമാൻ ചാരിറ്റബിൾ അസോസിയേഷൻ എന്നിവയാണു സഹായമെത്തിച്ചത്. അൽ റഹ്മ 15 ദിവസത്തെ ഭക്ഷ്യസാധനങ്ങളും ഒമാൻ ചാരിറ്റബിൾ അസോസിയേഷൻ അവശ്യസാധനങ്ങളടങ്ങിയ 2,000 കിറ്റുകളുമാണ് വിതരണം ചെയ്തത്.

You might also like

Most Viewed