സൗദിയിൽ പെട്രോൾ വില വർധന
റിയാദ് : സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു. മികച്ച ഇനം 91 ഗ്രേഡ് പെട്രോൾ ലീറ്ററിന് 1.53 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തേ ഇത് 1.44 റിയാലായിരുന്നു. 95 ഗ്രേഡ് പെട്രോൾ ലീറ്ററിന് 2.18 റിയാലായാണ് വർധിച്ചത്. നേരത്തെ ഇത് 2.10 റിയാലായിരുന്നു. രാജ്യാന്തര എണ്ണവില വർധന കണക്കിലെടുത്താണ് തീരുമാനമെന്ന് സൗദി ആരാംകൊ അറിയിച്ചു.

