ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം 16ന്: ​ഖ​​ത്ത​​റി​​ല്‍ ദൃ​​ശ്യ​​മാ​​കും


ദോഹ: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ജൂലൈ 16ന് ഖത്തറില്‍ ഭാഗികമായി ദൃശ്യമാകും. ഹിജ്റ മാസം ദുല്‍ഖഅദിലെ പൂര്‍ണചന്ദ്രനും അന്നായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ഖത്തര്‍ അടക്കമുള്ള ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഖത്തര്‍ നിവാസികള്‍ക്ക് ഈ ചന്ദ്രഗ്രഹണത്തിെന്‍റ എല്ലാ ഘട്ടങ്ങളും കാണാന്‍ അവസരമുണ്ടാകും. അഞ്ചു മണിക്കൂര്‍ 34 മിനിറ്റ് സമയം കൊണ്ടായിരിക്കും ഗ്രഹണത്തിന്റെ  പ്രാരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുക. അര്‍ധനിഴല്‍ മേഖലയില്‍ നിന്ന് രാത്രി 9.44ന് ചന്ദ്രന്‍ മുറിച്ചുകടന്ന് തുടങ്ങും.
നഗ്ന നേത്രങ്ങള്‍കൊണ്ട് ഇതു കാണാന്‍ സാധിക്കില്ല. ഗ്രഹണത്തിെന്റെ ഭാഗികഘട്ടം രാത്രി 11.02ന് തുടങ്ങും. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം 31 മിനിറ്റിനുള്ളില്‍ ഗ്രഹണം ഉച്ചസ്ഥായിയിലെത്തും.
പുലര്‍ച്ച രണ്ടിന് അവസാനിക്കും. ഗ്രഹണത്തിെന്‍റ അവസാനഘട്ടം പ്രാദേ ശികസമയം പുലര്‍ച്ച 3.18ന് അവസാനിക്കും. 16ന് ചൊവ്വാഴ്ച വൈകീട്ട് മുതല്‍ 17ന് ബുധന്‍ ആദ്യ മണിക്കൂറുകള്‍ വരെ ഗ്രഹണം തുടരും.

ഭാഗിക ചന്ദ്രഗ്രഹണം അതിെന്‍റ ഉച്ചസ്ഥായിയിലെത്തുമ്ബോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രെന്‍റ 65.3 ശതമാനവും മറക്കും. ഇതിനു കാരണം ചന്ദ്രന്റെയും ഭൂമിയുടെയും സൂര്യന്റെയും  കേന്ദ്രം ഒരു നേര്‍രേഖയിലാകുന്നതാണ്. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലായിരിക്കും.
സൂര്യന്റെ ഒരു ഭാഗം ചന്ദ്രനില്‍ പതിക്കുന്നത് ഭൂമി തടയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിഃശാസ്ത്രജ്ഞന്‍ ഡോ.ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ മധ്യത്തിലാകുന്നതോടെ സൂര്യ കിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കുന്നതിന് ഭൂമി വിഘാതമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed