ഹജ്ജ് തീ­ർ­ത്ഥാ­ടകരു­ടെ­ കു­ട്ടി­കളെ­ പരി­ചരി­ക്കു­ന്നതിന് കേ­ന്ദ്രങ്ങൾ ഏർ­പ്പെ­ടു­ത്തു­ന്നു­


മക്ക : സൗ­ദി­ അറേ­ബ്യക്കകത്ത് നി­ന്ന് ഈ വർ­ഷം ഹജ്ജ് കർ­മംനി­ർവ്­വഹി­ക്കു­ന്നവരു­ടെ­ കു­ട്ടി­കളെ­ പരി­ചരി­ക്കു­ന്നതിന് മക്കയിൽ ക്രഷെ­കളും നഴ്‌സറി­കളും ഏർ­പ്പെ­ടു­ത്തു­ന്നതിന് ഹജ്ജ്, ഉംറ മന്ത്രാ­ലയവും മക്ക വി­ദ്യാ­ഭ്യാ­സ വകു­പ്പും ധാ­രണയി­ലെ­ത്തി­. കു­ട്ടി­കളെ­ സു­രക്ഷി­ത കേ­ന്ദ്രങ്ങളിൽ ഏൽ­പിച്ച് മനസ്സമാ­ധാ­നത്തോ­ടെ­ ഹജ്ജ് കർ­മങ്ങൾ നി­ർ­വ്വഹി­ക്കു­ന്നതിന് തീ­ർ­ത്ഥാ­ടകർ­ക്ക് അവസരം ഒരു­ക്കു­ന്നതിന് ലക്ഷ്യമി­ട്ടാണ് ഈ സേ­വനം നടപ്പാ­ക്കു­ന്നത്. 

ഹജ്ജ്, ഉംറ മന്ത്രാ­ലയത്തി­ന്റെ­ മേ­ൽ­നോ­ട്ടത്തിൽ ആഭ്യന്തര ഹജ്ജ് സർ­വ്വീസ് സ്ഥാ­പനങ്ങളും ക്രഷെ­കളും നഴ്‌സറി­കളും പ്രവർ­ത്തി­പ്പി­ക്കു­ന്ന കന്പനി­കളും സ്ഥാ­പനങ്ങളും സഹകരി­ച്ചാണ് ഈ സേ­വനം നടപ്പാ­ക്കു­ക. മക്കയിൽ ചി­ൽ­ഡ്രൻ ഗാ­ദറിംഗ് പോ­യന്റിൽ വെ­ച്ച് കു­ട്ടി­കളെ­ നഴ്‌സറി­കളും ക്രഷെകളും നടത്തു­ന്ന സ്ഥാ­പനങ്ങൾ­ക്ക് കൈ­മാ­റൽ ഹജ്ജ് സർവ്­വീസ് കന്പനി­കളു­ടെ­ ഉത്തരവാ­ദി­ത്തമാ­ണ്. കു­ട്ടി­കളെ­ പരി­ചരി­ക്കു­ന്നതു­മാ­യി­ ബന്ധപ്പെ­ട്ട വീ­ഴ്ചകളെ­ കു­റി­ച്ച് തീ­ർ­ത്ഥാടകർ നൽ­കു­ന്ന പരാ­തി­കൾ മക്ക വി­ദ്യാ­ഭ്യാ­സ വകു­പ്പിന് കൈ­മാ­റു­കയും വീ­ഴ്ചകൾ വരു­ത്തു­കയും നി­യമ ലംഘനങ്ങൾ നടത്തു­കയും ചെ­യ്യു­ന്ന സ്ഥാ­പനങ്ങൾ­ക്കെ­തി­രെ­ വി­ദ്യാ­ഭ്യാ­സ വകു­പ്പ് ശി­ക്ഷാ­ നടപടി­കൾ സ്വീ­കരി­ക്കു­കയും ചെ­യ്യും. 

ഇക്കാ­ര്യത്തിൽ വീ­ഴ്ചകൾ വരു­ത്തു­ന്ന ഹജ്ജ് സർ­വ്വീസ് സ്ഥാ­പനങ്ങൾ­ക്കെ­തി­രാ­യ കേസു­കൾ ഹജ്ജ് സർ­വ്വീസ് കന്പനി­കളു­ടെ­ ഭാ­ഗത്തു­ള്ള നി­യമ ലംഘനങ്ങൾ പരി­ശോ­ധി­ച്ച് ശി­ക്ഷകൾ വി­ധി­ക്കു­ന്ന ഹജ്ജ്, ആഭ്യന്തര, വാ­ണി­ജ്യ മന്ത്രാ­ലയങ്ങളു­ടെ­ പ്രതി­നി­ധി­കളടങ്ങി­യ പ്രത്യേ­ക കമ്മി­റ്റി­ക്ക് കൈ­മാറും. 

ഹജ്ജ് ദി­വസങ്ങളിൽ തീ­ർത്­ഥാ­ടകരു­ടെ­ കു­ട്ടി­കളെ­ പരി­ചരി­ക്കു­ന്നതിന് ഒരു­ക്കി­യ സേ­വനം പ്രയോ­ജനപ്പെ­ടു­ത്തു­ന്നതിന് ആഗ്രഹി­ക്കു­ന്ന ഹജ്ജ് സർ­വ്വീസ് കന്പനി­കളും സ്ഥാ­പനങ്ങളും എത്രയും വേ­ഗം രജി­സ്റ്റർ ചെ­യ്യണമെ­ന്ന് ഹജ്ജ്, ഉംറ മന്ത്രാ­ലയം ആവശ്യപ്പെ­ട്ടു­. ആകെ­ അഞ്ഞൂ­റു­ കു­ട്ടി­കളെ­ പരി­ചരി­ക്കു­ന്നതി­നു­ള്ള സൗ­കര്യമാണ് മക്കയിൽ ഒരു­ക്കു­ന്നത്. 

You might also like

Most Viewed