വ്യാ­ജ സർ­ട്ടി­ഫി­ക്കറ്റ് കേ­സ് : ജയി­ലി­ലാ­യി­രു­ന്ന മലയാ­ളി­ നഴ്‌സ് നാ­ട്ടി­ലേ­ക്ക് മടങ്ങി­


ദമാം : വ്യാ­ജ സർ­ട്ടി­ഫി­ക്കറ്റ് സമർ­പ്പി­ച്ചതിന് ജയി­ൽ ശി­ക്ഷ അനു­ഭവി­ച്ച മലയാ­ളി­ നഴ്‌സ് ശി­ക്ഷാ­ കാ­ലാ­വധി­ പൂ­ർ­ത്തി­യാ­കു­ന്നതി­നു­ മു­ന്പെ­ നാ­ട്ടി­ലേ­ക്ക് മടങ്ങി­. കോ­ഴി­ക്കോട് സ്വദേ­ശി­നി­യാ­യ നഴ്‌സാണ് നാ­ട്ടി­ലേ­ക്ക് മടങ്ങി­യത്.  മൂ­ന്നു­ വർ­ഷം മു­ന്പാണ് ഇവർ അൽ കോ­ബാ­റി­ലെ­ സ്വകാ­ര്യ ആശു­പത്രി­യിൽ ജോ­ലി­ക്കെ­ത്തി­യത്. ഒന്നര വർ­ഷത്തെ­ പ്രവൃ­ത്തി­ പരി­ചയം മാ­ത്രമു­ണ്ടാ­യി­രു­ന്ന അവർ, ഏജന്റി­ന്റെ­ നി­ർ­ദ്ദേ­ശ പ്രകാ­രം രണ്ടു­ വർ­ഷത്തെ­ പ്രവൃ­ത്തി­ പരി­ചയ സർ­ട്ടി­ഫി­ക്കറ്റ് സംഘടി­പ്പി­ച്ചാണ് ജോ­ലി­ക്ക് ചേ­ർ­ന്നത്. 

രണ്ടു­ വർ­ഷം ജോ­ലി­ ചെ­യ്തതി­നു­ ശേ­ഷം നാ­ട്ടി­ലേ­ക്ക് അവധി­ക്ക് പോ­കാൻ ശ്രമി­ക്കു­ന്നതി­നി­ടയി­ലാ­ണ്, വ്യാ­ജ സർ­ട്ടി­ഫി­ക്കറ്റി­ന്റെ­ പേ­രിൽ സൗ­ദി­ അധി­കൃ­തർ കേ­സെ­ടു­ത്ത് യാ­ത്രാ­ തടസ്സം ഏർ­പ്പെ­ടു­ത്തി­യത്. ഏതാ­നും ദി­വസങ്ങൾ­ക്കകം സൗ­ദി­ പോ­ലീസ് ഇവരെ­ അറസ്റ്റു­ ചെ­യ്യു­കയുംചെ­യ്തു­. സൗ­ദി­ ആരോ­ഗ്യ മന്ത്രാ­ലയത്തി­ൽ നി­ന്നും പ്രവർ­ത്തനാ­നു­മതി­ പത്രം ലഭി­ക്കു­ന്നതി­നു­ മു­ന്പ് യോ­ഗ്യതാ­ സർ­ട്ടി­ഫി­ക്കറ്റു­കൾ ഡാ­റ്റാ­ ഫ്‌ളോ­ക്ക് അയച്ചപ്പോ­ഴാ­ണ് വ്യാ­ജനെ­ പി­ടി­ച്ചെ­ടു­ത്തത്.

സൗ­ദി­യി­ലെ­ മലയാ­ളി­കളാ­യ ജീ­വകാ­രു­ണ്യ പ്രവർ­ത്തകർ ജയി­ലി­ലാ­യ നഴ്‌സി­നെ­ നേ­രി­ട്ട് കാ­ണു­കയും, കോ­ടതി­യിൽ വേ­ണ്ട നി­യമസഹാ­യങ്ങൾ നൽ‍കു­കയും ചെ­യ്തു­. ഇവർ ജോ­ലി­ ചെ­യ്തി­രു­ന്ന ആശു­പത്രി­യിൽ നി­ന്നും വേ­ണ്ടത്ര സഹകരണം ലഭി­ച്ചി­രു­ന്നി­ല്ല. കോ­ടതി­ ഇവർ­ക്ക് ഒരു­ വർ­ഷം തടവ് ശി­ക്ഷയും, പതി­നാ­യി­രം റി­യാൽ പി­ഴയും വി­ധി­ക്കു­കയാ­യി­രു­ന്നു­.

കഴി­ഞ്ഞ റമദാ­നിൽ  സൗ­ദി­ രാ­ജാ­വി­ന്റെ­ കാ­രു­ണ്യത്തിൽ ഉൾ­പ്പെ­ടു­ത്തി­ ഇവരെ­ നേ­രത്തെ­ ജയിൽ മോ­ചി­തയാ­ക്കാൻ അപേ­ക്ഷ നൽ­കി­ ജീ­വകാ­രു­ണ്യ പ്രവർ­ത്തകർ ജയിൽ അധി­കൃ­തരു­മാ­യി­ സംസാ­രി­ച്ചു­. തു­ടർ­ന്ന് തടവ് 9 മാ­സം ആയപ്പോ­ഴേ­ക്കും ജയി­ലിൽ നി­ന്നും പു­റത്തി­റക്കാ­നാ­യി­. പി­ഴ അടച്ചതോ­ടെ­ നി­യമ നടപടി­കൾ പൂ­ർ­ത്തി­യാ­ക്കി­ നാ­ട്ടി­ലേ­ക്ക് മടങ്ങാൻ സാ­ധി­ച്ചു­. 

You might also like

Most Viewed