യു.എ.ഇ ആരോഗ്യ മന്ത്രാലയം മരുന്നുകൾ പിൻവലിച്ചു

അബുദാബി : ചൈനയിൽ നിന്നുള്ള ചില രാസഘ ടകങ്ങൾ ചേർത്തിട്ടുള്ള മരുന്നുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ യു.എ.ഇ. ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകൾ പിൻവലിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ചൈനയിലെ ഷെജിയാങ് ഹുവായ് ഫർമസ്യൂട്ടിക്കൽ കന്പനിയുടെതാണ് പിൻവലിച്ച മരുന്നുകൾ. ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആശുപത്രി കൾക്കും ഫാർമസികൾക്കും ആരോഗ്യരംഗത്തെ മറ്റു സ്ഥാപനങ്ങൾക്കും നൽകിക്കഴിഞ്ഞു.