സൗ­ദി­യിൽ‍ നാല് വർ­ഷത്തി­നി­ടെ­ റദ്ദാ­യത് 1.6 കോ­ടി­ പ്രീ­പെ­യ്ഡ് നന്പറു­കൾ


റി­യാ­ദ് : രാ­ജ്യത്ത് പ്രീ­പെ­യ്ഡ് മൊ­ബൈൽ ഫോൺ കണക്ഷ നു­കളു­ടെ­ എണ്ണത്തിൽ നാ­ലു­ വർ­ഷത്തി­നി­ടെ­ 1.6 കോ­ടി­യു­ടെ­ കു­റവു­ണ്ടാ­യി­ട്ടു­ണ്ടെ­ന്ന് ടെ­ലി­കോം റെ­ഗു­ലേ­റ്ററി­ അതോ­റി­റ്റി­യാ­യ കമ്മ്യൂ­ണി­ക്കേ­ഷൻ­സ് ആന്റ് ഇൻ­ഫർ­മേ­ഷൻ ടെ­ക്‌നോ­ളജി­ കമ്മീ­ഷൻ‍ അറി­യി­ച്ചു­.  2014 മു­തൽ തു­ടർ­ച്ചയാ­യി­ എല്ലാ­ വർ­ഷവും പ്രീ­പെ­യ്ഡ് മൊ­ബൈൽ ഫോൺ കണക്ഷനു­കളു­ടെ­ എണ്ണം കു­റഞ്ഞു­വരി­കയാ­ണ്. 

കഴി­ഞ്ഞ വർ­ഷാ­വസാ­നത്തെ­ കണക്കു­കൾ പ്രകാ­രം സൗ­ദി­യിൽ മൂ­ന്നു­ കോ­ടി­ പ്രീ­പെ­യ്ഡ് മൊ­ബൈൽ ഫോൺ കണക്ഷനു­കളു­ള്ളതാ­യി­ കമ്മീ­ഷൻ അറി­യി­ച്ചു­. രാ­ജ്യത്ത് ആകെ­യു­ള്ള മൊ­ബൈൽ‍ ഫോ­ൺ­കണക്ഷനു­കളിൽ 74.8 ശതമാ­നവും പ്രീ­പെ­യ്ഡ് കണക്ഷ നു­കളാ­ണ്. സൗ­ദി­യിൽ ആകെ­ നാ­ലു­ കോ­ടി­ മൊ­ബൈൽ ഫോ­ൺ കണക്ഷനു­കളാ­ണു­ള്ളത്. സൗ­ദി­ ജനസംഖ്യയിൽ മൊ­ബൈൽ ഫോൺ കണക്ഷൻ വ്യാ­പനം 127 ശതമാ­നമാ­ണ്. കഴി­ഞ്ഞ വർ­ഷം പോ­സ്റ്റ് പെ­യ്ഡ്കണക്ഷനു­കളു­ടെ­ എണ്ണത്തി­ൽ 25 ശതമാ­നം വർ­ദ്ധനവു­ണ്ടാ­യി­. 

 2014ൽ രാ­ജ്യത്ത് 4.6 കോ­ടി­ പ്രീ­പെ­യ്ഡ് മൊ­ബൈൽ ഫോ­ൺ കണക്ഷനു­കളു­ണ്ടാ­യി­രു­ന്നു­. 2015ൽ ഇത് 3.9 കോ­ടി­യാ­യും 2016ൽ 3.6 കോ­ടി­യാ­യും കഴി­ഞ്ഞ കൊ­ല്ലം മൂ­ന്നു­ കോ­ടി­യാ­യും കു­റഞ്ഞു­. നി­യമ വി­രു­ദ്ധ മാ­ർ­ഗത്തിൽ സിം കാ­ർ­ഡു­കൾ­സംഘടി­പ്പി­ക്കു­ന്നത് തടയു­ന്നതി­നും അനധി­കൃ­ത സിം കാ­ർ­ഡു­കൾ വി­ലക്കു­ന്നതി­നും കമ്മ്യൂ­ണി­ക്കേ­ഷൻ­സ് ആന്റ് ഇൻ­ഫർ­മേ­ഷൻ ടെ­ക്‌നോ­ളജി­ കമ്മീ­ഷൻ ശക്തമാ­യ നടപടി­കൾ സ്വീ­കരി­ച്ചതാണ് പ്രീ­പെ­യ്ഡ് കണക്ഷനു­കളു­ടെ­ എണ്ണത്തിൽ ഗണ്യമാ­യ കു­റവു­ണ്ടാ­ക്കി­യത്. 

യഥാ­ർ­ത്ഥ ഉപയോ­ക്താ­ക്കളു­ടെ­ പേ­രി­ലാണ് സിം കാ­ർ­ഡു­കൾ രജി­സ്റ്റർ ചെ­യ്തി­രി­ക്കു­ന്നതെ­ന്ന് ഉറപ്പു­ വരു­ത്തു­ന്നതിന് പ്രീ­പെ­യ്ഡ് സിം കാ­ർ­ഡ് റീ­ചാ­ർ­ജി­നെ­ ഇഖാ­മയു­മാ­യി­ ബന്ധി­പ്പി­ക്കു­കയാണ് ആദ്യം ചെ­യ്തത്. റീ­ചാ­ർ­ജ് ചെ­യ്യു­ന്നതി­നും ക്രെ­ഡി­റ്റ് ട്രാ­ൻ­സ്ഫർ ചെ­യ്യു­ന്നതി­നും സിം കാ­ർ­ഡ് രജി­സ്റ്റർ ചെ­യ്ത ഇഖാ­മ നന്പർ‍ നൽ­കൽ നി­ർ­ബന്ധമാ­യി­രു­ന്നു­. എന്നാൽ ഈ വ്യവസ്ഥ മറി­കടക്കു­ന്നതിന് ഇഖാ­മ നന്പർ സഹി­തം സിം കാ­ർ­ഡു­കൾ‍ വി­ൽ­പ്പന നടത്തു­ന്ന പ്രവണത ഉടലെ­ടു­ത്തു­. ഇതോ­ടെ­ സിം കാ­ർ­ഡു­കളെ­ ഉപയോ­ക്താ­ക്കളു­ടെ­ വി­രലടയാ­ളങ്ങളു­മാ­യി­ ബന്ധി­പ്പി­ക്കു­ന്ന രീ­തി­ കമ്മ്യൂ­ണി­ക്കേ­ഷൻ­സ് ആന്റ് ഇൻ­ഫർ­മേ­ഷൻ ടെ­ക്‌നോ­ളജി­ കമ്മീ­ഷൻ­ നടപ്പാ­ക്കു­കയാ­യി­രു­ന്നു­. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed