സൗദി എണ്ണ ടാങ്കർ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണ ശ്രമം
റിയാദ് : അൽഹദീദ തുറമുഖത്തിന് സമീപം സൗദി എണ്ണ ടാങ്കർ ആക്രമിക്കാൻ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലിക്കി അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ അൽഹദീദ തുറമുഖത്തിന് പടിഞ്ഞാറു ഭാഗത്തെ അന്താരാഷ്ട്ര കപ്പൽ പാതയിലാണ് ആക്രമണമുണ്ടായത്. കപ്പലിന് നിസ്സാര കേടുപാടുകളുണ്ട്.
ആക്രമണത്തിന്റെ മുന്നൊരുക്കംകണ്ടയുടനെ തന്നെ സഖ്യസേനയുടെ കപ്പലുകളിലൊന്ന് രക്ഷക്കെത്തുകയും ടാങ്കറിനെ വടക്ക് ഭാഗത്തുകൂടെ തിരിച്ചുവിടുകയും ചെയ്തു.

