സൗദിയിൽ വിസിറ്റ് വിസ പുതുക്കാൻ ഇൻഷുറൻസ് ആവശ്യമില്ല
റിയാദ് : സന്ദർശക വിസയിലെത്തുന്ന കുടുംബാംഗങ്ങളുടെ വിസാ കാലാവധി നീട്ടാൻ ഇൻഷുറൻസ് ആവശ്യമില്ലെന്ന് ജവാസാത്ത് അറിയിച്ചു. വിസ സ്റ്റാന്പ് ചെയ്യാൻ ഇൻഷുറൻസ് നിർബന്ധമാണെങ്കിലും സൗദിയിലെത്തിയ ശേഷം നീട്ടുന്പോൾ ഇൻഷുറൻസ് ആവശ്യമില്ലെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. തുടക്കത്തിൽ വിസ കാലാവധി പുതുക്കുന്നതിന് ഇൻഷുറൻസ് ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ഇടക്കാലത്ത് നിർബന്ധമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളിലെ എംബസികളിൽ നിന്ന് ഒരു മാസം, മൂന്നു മാസം എന്നിങ്ങനെയാണ് വിസയടിക്കുന്നത്. സൗദിയിലെത്തിയശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിർ വഴി കാലാവധി അവസാനിക്കുന്നതിന്റെ ഒരാഴ്ച മുന്പാണ് പുതുക്കാറുള്ളത്. സൗദിയിൽ സന്ദർശക വിസയടക്കം എല്ലാ വിസകൾക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി നേരത്തെ ഉത്തരവുണ്ടായിരുന്നു.
കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസും വിസ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധമാണെന്ന് അറിയിച്ചിരുന്നു. എന്നാൽ വിസാ കാലാവധി നീട്ടുന്പോൾ ഇൻഷുറൻസ് ആവശ്യമി െല്ലന്നാണ് ജവാസാത്ത് അറിയിച്ചത്.

