അനധി­കൃ­ത സിം കാ­ർ­ഡ് വി­ൽ­പ്പന: ടെ­ലി­കോം കന്പനി­കൾ­ക്ക് പി­ഴ


റിയാദ് : അനധികൃതമായി സിം കാർഡുകൾ വിൽപ്പന നടത്തിയതിന് ഏതാനും ടെലികോം കന്പനികൾക്ക് പിഴ ചുമത്തിയതായി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു. ടെലികോം കന്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുന്ന നിയമ, വ്യവസ്ഥകൾ ലംഘിക്കുന്ന കന്പനികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും. സൗദിയിൽ അനധികൃത സിം കാർഡുകൾ പാടെ ഇല്ലാതാക്കുക ദുഷ്‌കരമാണ്. എങ്കിലും ഇക്കാര്യത്തിൽ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ കർക്കശ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അനധികൃത സിം കാർഡുകൾക്ക് തടയിടുന്നതിന് ശ്രമിച്ചാണ് സിം കാർഡുകളെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചത്. ടെലികോം മേഖലയിൽ ഏറ്റവും കർക്കശ നടപടികൾ സ്വീകരിക്കുന്ന എണ്ണപ്പെട്ട രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. കഴിഞ്ഞ ഏപ്രിലിൽ കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രിയായി ചുമതലയേറ്റ സമയ
ത്ത് സൗദിയിൽ ടെലികോം, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണമേന്മക്കുറവിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിലൂടെ തനിക്ക് നാൽപ്പതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. 

ടെലികോം മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അഞ്ചു മാസത്തിനിടെ മന്ത്രാലയം നടപ്പാക്കിയ പദ്ധതികൾ മൂന്നു വർഷത്തിനിടെ നട
പ്പാക്കിയ പദ്ധതികൾക്ക് തുല്യമാണ്. അഞ്ചു മാസത്തിനിടെ 35,000 ഗ്രാമങ്ങളിൽ പുതുതായി ടെലികോം സേവനം എത്തിക്കുന്നതിന് മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. ഇത് മൂന്നു വർഷത്തെ നേട്ടങ്ങൾക്ക് സമമാണ്. ഏപ്രിലിൽ താൻ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്റർനെറ്റിന്റെ ഗുണമേന്മയും വേഗതയും മൂന്നിരട്ടി മെച്ചപ്പെടുത്തുന്നതിന് മന്ത്രാലയത്തിന് സാധിച്ചു.

മൂന്നു ലക്ഷം വീടുകളിൽ ഒപ്റ്റിക്കൽ ഫൈബർ സേവനം എത്തിച്ചു. സൗദിയിലെ മുപ്പതു ശതമാനത്തോളം വീടുകളിൽ ഒപ്റ്റിക്കൽ ഫൈബർ സേവനം ലഭ്യമാണ്. 2020 ഓടെ ഇരുപതു ലക്ഷത്തിലധികം സ്ഥാപനങ്ങളിൽ ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളിലും പ്രോഗ്രാമുകളിലും മൂന്നു ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കും ഒന്പതിനായിരത്തിലേറെ അധ്യാപകർക്കും പരിശീലനം നൽകി. പേപ്പറുകളില്ലാത്ത ഡിജിറ്റൽ ഗവൺമെന്റ്, ഉപയോക്താക്കളുടെ സന്ദർശനങ്ങളില്ലാത്ത മന്ത്രാലയങ്ങൾ, ഡിജിറ്റൽ സമൂഹം, ഡിജിറ്റൽ ആരോഗ്യ മേഖല,
ഡിജിറ്റൽ വിദ്യാഭ്യാസം, ഡിജിറ്റൽ നഗരങ്ങൾ എന്നീ ലക്ഷ്യങ്ങളാണ് ഡിജിറ്റർ പരിവർത്തന പദ്ധതിയിലൂടെ മന്ത്രാലയം ഉന്നമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed