സൗദിയിൽ തടവിലായിരുന്ന രാജകുമാരന്മാർക്ക് മോചനം
റിയാദ് : സൗദി അറേബ്യയിൽ അഴിമതിക്കേസു മായി ബന്ധപ്പെട്ട് സർക്കാർ അറസ്റ്റ് ചെയ്ത രാജകുമാരന്മാരെ മോചിപ്പിച്ചു. കോടീശ്വരൻ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ ഉൾപ്പെടെയുള്ള വരെയാണ് മോചിപ്പിച്ചത്.
അഴിമതി തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറിലാണ് നൂറിലേറെ ഉന്നതരെ സൗദി ഭരണകൂടം തടവിലാക്കിയത്. അഴിമതി നടത്തിയതിനു പിടികൂടിയ ഉന്നതരെ റിയാദിലെ റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് തടവിൽ പാർപ്പിച്ചിരുന്നത്. മോചനം കിട്ടിയവരിൽ പന്ത്രണ്ട് രാജകുമാരന്മാരുമുണ്ട്.

