സൗ­ദി­യിൽ സ്വദേ­ശി­കൾ‍­ക്ക് വി­ദ്യാ­ഭ്യാ­സ യോ­ഗ്യതയ്‌ക്ക് അനു­സരി­ച്ച് തൊ­ഴി­ലവസരം നൽകാൻ പദ്ധതി


റിയാദ് : സ്വദേശികൾക്ക് വിദ്യഭ്യാസ യോഗ്യതക്കനുസരിച്ച് തൊഴിൽ‍ കണ്ടത്തി നൽ‍കാനൊരുങ്ങി സൗദി. ഇതിനായി വിവിധ മന്ത്രാലയങ്ങൾ‍ വിപുലമായ പദ്ദതികളാണ് ആസുത്രണം ചെയ്തിട്ടുള്ളത്. വിദേശികൾ‍ ചെയ്യുന്ന പല തൊഴിൽ മേഖലയിലും സ്വദേശികളെ പ്രാപ്തരാക്കുയാണ്  പദ്ദതിയുടെ ലക്ഷ്യം. 25 വയസ്സിനുമുകളിൽ പ്രായമുള്ള സ്വദേശികളിൽ‍ പകുതിയിലേറെ പേരും സെക്കൻഡറി വിദ്യഭ്യാസ യോഗ്യതയുള്ളവരെന്ന് ജനറൽ‍ സ്റ്റാറ്റിസ്റ്റിക് അതോറിറ്റി അറിയിച്ചു. ഇവർക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകും. 2017 അവസാനം വരെയുള്ള കണക്കുപ്രകാരം സ്വദേശികളിൽ‍ 28.1 ശതമാനത്തിലേറെ പേരും യൂണിവേഴ്‌സിറ്റി വിദ്യഭ്യാസ യോഗ്യതയുള്ളവരാണെന്നാണ് കണ്ടെത്തൽ. സെക്കൻഡറി തലം വരെ വിദ്യഭ്യാസം നേടുന്നവരിൽ‍ കൂടുതലും ആൺ കുട്ടികളാണന്ന് റിപ്പോർ‍ട്ടുകൾ‍ സൂചിപ്പിക്കുന്നു.  പഠനം പൂർ‍ത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി സെക്കൻഡറി തലത്തിൽവെച്ച്തന്നെ സ്വദേശികൾക്ക് വിവിധ തൊഴിലുകളിൽ‍ പരിശീലനം നൽ‍കിവരുന്നു.  

സ്വദേശിവൽക്കരണ പക്രിയയുടെ ഭാഗമായും മറ്റും അഞ്ച ലക്ഷം വിദേശികൾ‍ക്ക് കഴിഞ്ഞവർ‍ഷം തൊഴിൽ‍ നഷ്ടമായിട്ടുണ്ടെന്ന് ജനറൽ‍ ഓർ‍ഗനൈസേഷൻ‍ ഫോർ സോഷ്യൽ ഇൻഷൂറൻസിന്റെ റിപ്പോർ‍ട്ടിൽ‍ പറയുന്നു. ഇതേ കാലയളവിൽ‍ ഒന്നരലക്ഷം സ്വദേശികൾ‍ക്ക് തൊഴിൽ‍ ലഭിക്കുകയും ചെയ്തു. ഈ വർഷം കൂടുതൽ‍ വിദേശികൾ‍ക്ക് തൊഴിൽ‍ നഷ്ടമാവുമെന്നാണ് വിലയിരുത്തൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed