റി­യാ­ദിൽ തൊ­ഴിൽ നി­യമ ലംഘനങ്ങൾ നടത്തി­യ സ്വകാ­ര്യ സ്ഥാ­പനങ്ങൾ­ക്ക് 13.82 കോ­ടി­ റി­യാൽ പി­ഴ


റിയാദ് : റിയാദിൽ − തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് 13.82 കോടി റിയാൽ പിഴ ചുമത്തി. മൂന്ന് മാസത്തിനിടെ നിയമലംഘനം നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിൽ  പരിശോധന നടത്തിയത്. ഈ വർഷം (ഹിജ്‌റ 1439) ആദ്യ പാദത്തിൽ 70,992 സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 7827 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. അൽഖസീം പ്രവിശ്യയിലെ മാളുകളിൽ സൗദിവൽക്കരണം നടപ്പാക്കാതിരിക്കൽ, മൂന്നാം ഘട്ട വനിതാവൽക്കരണം ലംഘിക്കൽ, ജ്വല്ലറി സൗദിവൽക്കരണം പാലിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. തൊഴിൽ നിയമങ്ങളും സൗദിവൽക്കരണ തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. 

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed