വ്യാ­ജ വാ­ർ­ത്ത : മു­ന്നറി­യി­പ്പു­മാ­യി­ എമി­റേ­റ്റ്‌സ്


ദുബൈ : തങ്ങൾ ടിക്കറ്റുകൾ‍ സൗജന്യമായി നൽ‍കുന്നുവെന്ന വാർത്ത തെറ്റാണെന്ന് ദുബൈയുടെ പ്രമുഖ വിമാനക്കന്പനിയായ എമിറേറ്റ്‌സ് വ്യക്തമാക്കി. വ്യാജവാർ‍ത്ത പ്രചരിപ്പിക്കുന്നവർ‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യാജവെബ്‌സൈറ്റ് ശ്രദ്ധയിൽ‍പ്പെട്ടതിനെ തുടർ‍ന്നാണ് നടപടി. 

33ാം വാർ‍ഷികാഘോഷത്തിന്റെ ഭാഗമായി 2 ടിക്കറ്റുകൾ‍ സൗജന്യമായി നൽ‍കുന്നുവെന്നും ഇനി 196 ടിക്കറ്റുകൾ‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നുമാണ് വെബ്‌സൈറ്റിൽ പറയുന്നത്. ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ‍ സന്ദർശിക്കരുതെന്ന് എമിറേറ്റ്‌സ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed