തൊ­ഴി­ലാ­ളി­ സു­രക്ഷ : വീ­ഴ്ച വരു­ത്തു­ന്ന സ്ഥാ­പനങ്ങൾ‍­ക്കെ­തി­രെ­ കർ­ശന നടപടി­യെ­ടു­ക്കാ­നൊ­രു­ങ്ങി­ സൗ­ദി­


റിയാദ് : തൊഴിലാളികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി സൗദി.  കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ‍ എണ്ണായിരത്തിനടുത്ത് തൊഴിലാളികൾ‍ക്ക് പരിക്ക് പറ്റിയതായി റിപ്പോർ‍ട്ട് വന്ന സാഹചര്യത്തിൽ ഇൻഷൂറൻസ് ഓർഗനൈസേഷൻ തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും ഒരുക്കണമെന്ന് സ്ഥാപനങ്ങൾ‍ക്ക് നിർ‍ദ്ദേശം നൽ‍കി. ഇൻഷൂറൻസ് പോളിസി നിർ‍ദ്ദേശങ്ങൾ‍ പാലിക്കാത്ത സ്ഥാപനങ്ങൾ‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒരു ലക്ഷം റിയാൽ‍ വരെ പിഴയും മുപ്പത് ദിവസം വരെ സ്ഥാപനം അടച്ചു പൂട്ടലും ആയിരിക്കും ആദ്യഘട്ടത്തിൽ‍ ലഭിക്കുന്ന ശിക്ഷ. കുറ്റം ആവർ‍ത്തിച്ചാൽ‍ പിഴ സംഖ്യ ഇരട്ടിക്കുന്നതിന് പുറമേ സ്ഥാപനം എന്നെന്നേക്കുമായി അടച്ചു പൂട്ടും. 

സുരക്ഷാ ക്രമീകരണങ്ങളും, രേഖകളും പരിശോധിക്കാൻ അധികൃതർ‍ക്ക് അധികാരം ഉണ്ടായിരിക്കും. പ്രവൃത്തി സമയത്ത് സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കാതെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ‍ക്ക് പരിശോധന നടത്താം. സുരക്ഷാ മുൻകരുതലുകളെ കുറിച്ച് വിശദമായ റിപ്പോർ‍ട്ട്‌ അപ്പപ്പോൾ‍ അറിയിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ‍ക്ക് ഗോസി നിർ‍ദ്ദേശം നൽ‍കി. ജനറൽ‍ ഓർ‍ഗനൈസേഷൻ ഫോർ‍ സോഷ്യൽ‍ ഇൻഷൂറൻസിന്‍റെ(ഗോസി) കണക്ക് പ്രകാരം സൗദിയിൽ‍ കഴിഞ്ഞ വർ‍ഷം മൂന്നാം പാദത്തിൽ‍ ജോലിക്കിടെ 7,908 പേർ‍ക്ക് അപകടങ്ങളിൽ‍ പരിക്ക് പറ്റി. 3,601 തൊഴിലാളികൾ‍ക്ക് ഈ മേഖലയിൽ‍ മാത്രം പരിക്ക് പറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed