ജി­ദ്ദയിൽ ദു­രി­തമനു­ഭവി­ക്കു­ന്ന മലയാ­ളി­കൾ­ക്ക് നാ­ട്ടി­ലേ­ക്ക് മടങ്ങാൻ അവസരമൊ­രു­ങ്ങു­ന്നു­


ജിദ്ദ : ജിദ്ദയിൽ‍ തൊഴിൽ രംഗത്ത് ദുരിതമനുഭവിക്കുന്ന പന്ത്രണ്ട് മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുന്നു. തൊഴിൽ കോടതിയുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിനെ തുടർന്ന് ശന്പള കുടിശികയിൽ നല്ലൊരു ഭാഗവും കൊടുത്ത് തീർത്തു ഫൈനൽ എക്‌സിറ്റ് നൽകാനുള്ള സന്നദ്ധത സ്‌പോൺസർ‍ അറിയിച്ചു. 

ജിദ്ദയിലെ അൽ‍ കുംറയിൽ പന്ത്രണ്ട് മലയാളികൾ സ്‌പോൺസറിൽ നിന്ന് ശാരീരിക പീഡനമേൽക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സ്വകാര്യ ട്രാൻസ്‌പോർട്ട് കന്പനിയിൽ ഡ്രൈവർമാരായി ജോലി ചെയ്യുകയാണ് ഈ യുവാക്കൾ. കൃത്യമായി ശന്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ, താമസ സ്ഥലത്ത് പലപ്പോഴും വെള്ളവും വെളിച്ചവും ഇല്ലാതെ രണ്ട് വർഷ ത്തോളമായി ജോലി ചെയ്യുന്നു. ലേബർ കോടതിയുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇടപെടലിനെ തുടർന്ന് ശന്പള കുടിശിക ഏതാണ്ട് കൊടുത്തു തീർക്കാനും ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പറഞ്ഞയക്കാനും സ്‌പോൺസർ തയ്യാ റായി. 

ഫൈനൽ എക്‌സിറ്റും രണ്ട് പേർക്ക് കൂടി ശന്പളവും കിട്ടിയാൽ ഇവർ നാട്ടിലേക്ക് മടങ്ങും. മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഈ തൊഴിലാളികൾ. ഭക്ഷണം നൽകിയും, നിയമ സഹായം നൽകിയും പല മലയാളി സംഘടനകളും ഇവരെ സഹായിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed