പ്രതിദിന ക്രൂഡ് ഓയിൽ ഉൽപ്പാദന ശേഷി 12 ദശലക്ഷം ബാരലെന്ന് സൗദി
ദമാം : രാജ്യത്തിന്റെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപ്പാദന ശേഷി 12 ദശലക്ഷം ബാരലാണെന്ന് സൗദി ഊർജ്ജ, വ്യവസായ വകുപ്പ് മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ഇറാഖ് പെട്രോളിയം വകുപ്പ് മന്ത്രി എഞ്ചിനീയർ ജബ്ബാർ അൽ ലുഐബിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ പ്രതിദിന ഉൽപ്പാദന ശേഷി നിലനിർത്താൻ രാജ്യത്തിന് കഴിയുമെന്നുംഎഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ഉൽപ്പാദനം കുറക്കണമെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനം ക്രൂഡ് ഓയിൽ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്ന എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
ഇപ്പോഴത്തെ നടപടികൾ ഹ്രസ്വകാലം നടപ്പിലാക്കുന്നവയാണ്. ഭീമമായ നിക്ഷേപം ആവശ്യമുള്ള എണ്ണ വ്യവസായ മേഖലയെ ഉൽപ്പാദനം കുറച്ചത് ബാധിക്കില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം സൗദി ആരാംകൊ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കയറ്റുമതി നിയന്ത്രിക്കുന്നതിനാണ് ഉൽപ്പാദനം കുറച്ചത്. ഇത്തരം നടപടികൾ നേരത്തെയും സ്വീകരിച്ചിട്ടുണ്ട്.
ഉൽപ്പാദനം, കയറ്റുമതി എന്നീ മേഖലയിൽ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ്. അതുകൊണ്ടുതന്നെ താൽക്കാലികമായ ഈ മാറ്റങ്ങൾ പെട്രോളിയം മേഖലയിലെ മുതൽ മുടക്കുകളെ ബാധിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. എണ്ണ വിപണിയിൽ ഭദ്രതയുണ്ടാക്കുന്നതിന് കൂടുതൽ നടപടികൾ ആവശ്യമാണോ എന്ന് ഒപെക് രാജ്യങ്ങൾ കൂട്ടായി തീരുമാനിക്കും. ഇതിൽ ഏകപക്ഷീയമായ നടപടി സൗദി അറേബ്യ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. സൗദി അറേബ്യ ഇറാഖിൽ വരും വർഷങ്ങളിൽ വൻ
നിക്ഷേപം നടത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ സൗദി അറേബ്യയുടെ ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങൾ വഴിയാണ് ഇറാഖിൽ എത്തുന്നത്. ഇത് വിപണിയിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമ തയെ ബാധിക്കും.

