വി­ലക്കയറ്റം തടയാൻ വി­പു­ലമായ സംവി­ധാ­നം ഒരു­ക്കു­മെ­ന്ന് മന്ത്രി­ എ.സി­ മൊ­യ്തീൻ


തൃ­ശൂ­ർ : സംസ്ഥാ­നത്ത് വി­ലക്കയറ്റം തടയാൻ വി­പു­ലമായ തോ­തിൽ പൊ­തു­വി­തരണ ശൃംഖല ഒരു­ക്കു­മെ­ന്ന് വ്യവസാ­യ മന്ത്രി­ എ.സി­ മൊ­യ്തീൻ പറഞ്ഞു­. ഓണം, ബക്രീദ് വി­ലക്കയറ്റം പി­ടി­ച്ചു­നി­ർ­ത്താൻസി­വിൽ സപ്ലൈസ് 1400 ചന്തകളും കൺ­സ്യൂ­മർ ഫെഡ് പ്രൈ­മറി­ സംഘങ്ങളു­മാ­യി­ചേ­ർ­ന്ന് 3500 ചന്തകളും പച്ചക്കറി­ ഉൽപന്നങ്ങൾ നൽ­കാൻ കൃ­ഷി­വകു­പ്പ് 1500 ചന്തകളും ഒരു­ക്കും. 13 ഇനം ഭക്ഷ്യവസ്തു­ക്കൾ­ക്ക് കഴി­ഞ്ഞ വർ­ഷത്തെ­ വി­ല ഈടാ­ക്കു­കയു­ള്ളൂ­. ഇത്തരംമേ­ളകൾ ജനങ്ങൾ­ക്ക് ഗുണപ്രദമാ­കു­ന്നതോ­ടൊ­പ്പം തൊ­ഴി­ലാ­ളി­കളെ­ സംരക്ഷി­ക്കൽ കൂ­ടി­യാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. തൃ­ശൂർ ജി­ല്ലാ­ സഹകരണ ബാ­ങ്കി­ന്റെ­യും ജി­ല്ലാ­ വ്യവസാ­യകേ­ന്ദ്രത്തി­ന്റെ­യും സംയു­ക്താ­ഭി­മു­ഖ്യത്തിൽ തേ­ക്കി­ൻ­കാട് മൈ­താ­നത്ത് ഡോ­. ഇമ്മട്ടി­ ലോ­നപ്പൻ സ്മാ­രക കൈ­ത്തറി­ കരകൗ­ശല-കയർ പ്രദർ­ശനമേ­ള ഉദ്ഘാ­ടനം ചെ­യ്യു­കയാ­യി­രു­ന്നു­ അദ്ദേ­ഹം.

ജി­ല്ലയി­ലെ­ തി­രഞ്ഞെ­ടു­ക്കപ്പെ­ട്ട കൈ­ത്തറി­ സംഘങ്ങൾ, കണ്ണൂ­രി­ലെ­ ചി­റക്കൽ സംഘം, എറണാ­കു­ളം ജി­ല്ലയി­ലെ­ ചേ­ന്ദമംഗലം കൈ­ത്തറി­ സഹകരണ സംഘം തു­ടങ്ങി­യവയു­ടെ­ ഉൽപന്നങ്ങളാണ് ഇവി­ടെ­ വി­ൽപനയ്ക്കു­ള്ളത്. ഖാ­ദി­ഉൽപന്നങ്ങൾ­ക്ക് മുപ്പത് ശതമാ­നവും കൈ­ത്തറി­ ഉൽപന്നങ്ങൾ­ക്ക് ഇരുപത് ശതമാ­നവും കയർ ഉൽപന്നങ്ങൾ­ക്ക് അന്പത് ശതമാ­നവും റി­ബേ­റ്റു­ണ്ട്. സെ­പ്തംബർ മൂ­ന്ന് വരെ­യാ­ണ്മേ­ള. പതിനൊന്ന് ദി­വസം കൂ­ടു­ന്പോൾ നറു­ക്കെ­ടു­പ്പ് നടത്തും.

കൃ­ഷി­ മന്ത്രി­ അഡ്വ. വി­.എസ് സു­നി­ൽ­കു­മാർ അദ്ധ്യക്ഷത വഹി­ച്ച ചടങ്ങിൽ ആദ്യ വി­ൽപനോ­ദ്ഘാ­ടനം മേ­യർ അജി­ത ജയരാ­ജൻ നി­ർ­വഹി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed