കൽപ്പറ്റയിൽ മണ്ണിടിച്ചിൽ: കള്ളാടിയിൽ ഇന്ന് വിപുലമായ തിരച്ചിൽ; അഞ്ച് പേരെ കണ്ടെത്താനായില്ല


ശാരിക l കേരളം

കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.

മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.

മണ്ണിടിച്ചിൽ നടന്ന സ്ഥലം ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സന്ദർശിക്കും. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില നിലവിൽ ഗുരുതരമാണ്. പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ശക്തമായ തിരിച്ചടിയാകുന്നുണ്ട്.

കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു ദാരുണമായ മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

article-image

മനനന

You might also like

  • Lulu Exchange
  • Straight Forward

Most Viewed