ഹജ്ജ് തീർത്ഥാടനം : അടിയന്തിര ക്രമീകരണങ്ങൾക്ക് സിവിൽ ഡിഫൻസ് കൗൺസിലിന്റെ അംഗീകാരം
മക്ക : ഹജ്ജ് അടിയന്തിര ക്രമീകരണങ്ങൾക്ക് സൗദി സിവിൽ ഡിഫൻസ് കൗൺസിലിന്റെ അംഗീകാരം. 32 വിവിധ വകുപ്പുകൾ ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള പദ്ദതി നടപ്പിൽ വരുത്തുക. സേനയിലെ യുവരക്തമാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.
ഹജ്ജ് കർമ്മം സുരക്ഷിതമായി പൂർത്തിയാക്കുന്നതിന് തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശമുണ്ടായിരുന്നു. നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ സംവിധാനം വിപുലപ്പെടുത്തുയിട്ടുള്ളതെന്ന് സിവിൽ ഡിഫെൻസ് ഡയറക്ടർ ജനറൽ സുലൈമാൻ ബിൻ അബ്ദുള്ള അൽ അംറ് പറഞ്ഞു.
ഏതുതരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിന് ഉതകും വിതമാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

