125 ഹൈ­ടെക് സ്‌കൂൾ ബസ്സു­കൾ കൂ­ടി­ ആർ.ടി­.എ പു­റത്തി­റക്കു­ന്നു­


ദുബൈ : നൂതന സൗകര്യങ്ങളോടെ 125 ബസ്സുകൾ കൂടി ആർ.ടി.എ നിരത്തിലിറക്കുന്നു. 22 സീറ്റുകളുള്ള 95 ബസുകളും 58 സീറ്റുകളുള്ള 20 ബസുകളും 35 സീറ്റുകളുള്ള പത്തു ബസ്സുകളുമാണ് ദുബൈ ടാക്‌സി കോർപറേഷന്റെ (ഡി.ടി.സി) ഭാഗമാകുന്നത്. രാജ്യാന്തര പരിസ്ഥിതി സൗഹൃദ മാനദണ്ധങ്ങൾ പാലിക്കുന്ന ഡീലക്‌സ് ബസ്സുകളാണിവ. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാക്കിംങ് സംവിധാനം ഉൾപ്പെടെ ഉണ്ടായിരിക്കും. ദുബൈയിൽ 5922 സ്‌കൂൾ ബസ്സുകൾ ഉള്ളതായാണ് കണക്ക്. 2020ൽ ഇത് 7600 ആകും. ഇതിന് ആനുപാതികമായി ഡി.ടി.സിയും കൂടുതൽ ബസ്സുകൾ നിരത്തിലിറക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed